Breaking News

ബെറ്റര്‍ ആര്‍ട്ട് ഫൗണ്ടേഷന്റെ വാര്‍ഷികവും ചിത്ര പ്രദര്‍ശനവും

aniversaryകോടാലി : തൃശൂര്‍ ജില്ലയിലെ കോടാലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബെറ്റര്‍ ആര്‍ട്ട് ഫൗണ്ടേഷന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി കോടാലിയിലെ ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയത്തില്‍ ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ ഫോട്ടോ അവലോകന ക്ലാസ്സ് നടത്തി.

തുടര്‍ന്ന് അകാലത്തില്‍ പൊലിഞ്ഞ പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ ആയിരുന്ന കെ.ജെ. വിന്‍സന്റ് എടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം ഉദ്ഘാടനം സീനിയര്‍ ഫോട്ടോ ഗ്രാഫര്‍ ജനാര്‍ദ്ദനന്‍ മോണാലിസ നിര്‍വ്വഹിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി മ്യൂസിയം സമാഹരണ മാസമായി ആചരിക്കുന്നു. ഫോട്ടോ ഗ്രാഫിയുമായി ബന്ധപ്പെട്ടതെന്തും പൊതുജനങ്ങള്‍ക്ക് മ്യൂസിയത്തിലേക്ക് സംഭാവന നല്‍കാവുന്നതാണ്. ചിത്രപ്രദര്‍ശനം 30 വരെ ഉണ്ടാകും.

Related posts

error: Content is protected !!