കൊടകര : ചെമ്പുചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നടത്തിയ ജൈവ നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവം നടന്നു. ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്മാന് ഡോ.വി.എസ്.വിജയന് ഉദ്ഘാടനം ചെയ്തു.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി.വി.ഗോപി, പി.ടി.എ. പ്രസിഡന്റ് എന്‍.എസ്.വിദ്യാധരന്, എ.ടി.ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.