കൊടകര : മനകുളങ്ങര പൊരുമ്പത്തുപറമ്പില്‍ ദാമോദരന്റേയും വത്സലയുടേയും മകള്‍ ഡോ. ഷിമ സുനില്‍ മുംബൈ ഹോമിഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 2005-2015 ലെ മികച്ച രസതന്ത്ര ഗവേഷണ പ്രബന്ധത്തിനുള്ള അവാര്‍ഡ് നേടി. 25000 രൂപയും മെഡലും പ്രശസ്ത്രി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കൊല്ലം അയിലറയിലെ സുനില്‍ കുമാറാണ് ഡോ. ഷിമയുടെ ഭര്‍ത്താവ്. തിരുച്ചിറപ്പള്ളി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ കെമിസ്ട്രി വിഭാഗത്തില്‍ ഡി, എസ്, ടി ഇന്‍സ്പയര്‍ ഗവേഷകയായി ജോലി ചെയ്യുന്നു. കൊടകര മനകുളങ്ങര കെ.വി.യു.പി.എസ്. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് ഡോ. ഷിമ സുനില്‍. ഡോ. ഷിമ സുനില്‍ കൊടകരയ്ക്ക് മാത്രമല്ല കേരളത്തിനുമൊത്തം അഭിമാനമാണ്.