Breaking News

ഗ്രന്ഥശാല വാര്‍ഷികം മനകുളങ്ങര ഗ്രാമീണ വായനശാല വിവിധപരിപാടികളോടെ ആഘോഷിച്ചു

സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. കെ.ആര്‍. സുമേഷ് ''കേരളീയ നവോത്ഥാനത്തിന്റെ പിന്‍മടക്കം'' എന്നതിനെക്കുറിച്ച് വിഷയാവതരണം നടത്തുന്നു.
സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. കെ.ആര്‍. സുമേഷ് ”കേരളീയ നവോത്ഥാനത്തിന്റെ പിന്‍മടക്കം” എന്നതിനെക്കുറിച്ച് വിഷയാവതരണം നടത്തുന്നു.

കൊടകര : ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ 70 -ാം വാര്‍ഷികം മനകുളങ്ങര ഗ്രാമീണ വായനശാല വിവിധപരിപാടികളോടെ ആഘോഷിച്ചു. വായനശാല പ്രസിഡന്റ് സി.കെ. ജോണ്‍സന്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഷോജന്‍ പി.എ. ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. കെ.ആര്‍. സുമേഷ് ”കേരളീയ നവോത്ഥാനത്തിന്റെ പിന്‍മടക്കം” എന്നതിനെക്കുറിച്ച് വിഷയാവതരണം നടത്തി.

കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ബി. സത്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമ്പിളി സോമന്‍, വായനശാല നേതൃത്വസമിതി കണ്‍വീനറും മനക്കുളങ്ങര സാംസ്‌കാരിക സംഘം പ്രസിഡന്റുമായ ഇ.എല്‍. പാപ്പച്ചന്‍, പ്രമീള തങ്കപ്പന്‍, ദിനേഷ് പരമേശ്വരന്‍, ബിജു നാരായണതോട്ടത്തില്‍, റോസിലി പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു. വായനമത്സരവിജയികളായ അഭിജിത്ത് രവീന്ദ്രന്‍, സംവൃത സജീവ്, വിജയ് സജീവ് എന്നിവരെ അനുമോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!