ആളൂര്‍ : വധശ്രമ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍കഴിയുകയായിരുന്ന യുവാവിനെ കൊടകര പോലിസ് അറസ്റ്റു ചെയ്തു. ആളൂര്‍ ചിറയത്ത് ചെമ്പന്‍ വീട്ടില്‍ മിഥുന് (25) എന്നയാളെയാണ് എസ്.ഐ. കെ.എസ്.സന്ദീപ് അറസ്റ്റ് ചെയ്തത്.
സീനിയര്‍ സി.പി.ഒ.മാരായസതീഷ്, ജെയ്സന്, സി.പി.ഒ.വിനോദ്,ബിജു എന്നിവരും ഇയാളെ പടികൂടിയ സംഘത്തിലുണ്ടായിരുന്നു. പോലിസ് പാര്‍ട്ടി പിടികൂടിയത്. 2012 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.