Breaking News

കൊടകരയില്‍ എല്‍.ഡി.എഫിന് പുതുമുഖങ്ങള്‍

LDFകൊടകര : ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥികളില്‍ പുതുമുഖങ്ങളുടെ നിര. പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ ഒരിടത്തൊഴികെ എല്ലായിടത്തും പുതുമുഖങ്ങളാണ് രംഗത്ത്. നിലവിലെ പഞ്ചായത്ത് ഭരണസമിതിയിലെ ആരുംതന്നെ ഇത്തവണ സ്ഥാനാര്‍ഥികളായില്ല.

2000 മുതല്‍ പത്തുവര്‍ഷക്കാലം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി.ആര്‍.പ്രസാദനാണ് ഇക്കുറി എല്‍.ഡി.എഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ഥി. പതിനഞ്ചാംവാര്‍ഡായ ആനത്തടത്താണ് പ്രസാദന്‍ ജനവിധി തേടുന്നത്. ഇക്കഴിഞ്ഞ തിരുവോണനാളില്‍ കൊടകരയില്‍ ഉണ്ടായ സഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ്‌കാരന് മര്‍ദനമേറ്റ കേസില്‍ റിമാന്റിലായ പ്രസാദന് ഏതാനും ദിവസം മുമ്പാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

എന്നാല്‍ നിശ്ചിതകാലയളവിനകത്ത് കൊടകര ഗ്രാമപഞ്ചായത്തിനകത്ത് പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥയുള്ളതിനാല്‍ വരണാധികാരിയായ കോടാലി സബ്‌രജിസ്ട്രാര്‍ ഓഫീസറുടെ ഓഫീസിലെത്തിയാണ് പ്രസാദന്‍ ഇന്നലെ പത്രക സമര്‍പ്പിച്ചത്. എം.എല്‍.എ പ്രൊ.സി.രവീന്ദ്രനാഥ്, സി.പി.എം നേതാക്കളായ പി.ജി.വാസുദേവന്‍നായര്‍, എ.സി.വേലായുധന്‍,കെ.വേണുഗോപാല്‍ എന്നിവരോടൊപ്പമെത്തിയ പ്രസാദന്‍ സബ് രജിസ്ട്രാര്‍ ജി.സണ്ണിപോളിന് പത്രിക സമര്‍പ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!