Breaking News

ഉള്‍ക്കാഴ്ച കരുത്താക്കി അപൂര്‍വ സ്ഥാനാര്‍ഥി – വിനോദ് കുന്നമ്പിള്ളി

Vinodകൊടകര: ജനപ്രതിനിധിയാവാനുള്ള യോഗ്യത കാഴ്ചയുള്ള കണ്ണുകളല്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനുള്ള അകക്കണ്ണാന്നാണ് കൊടകര പഞ്ചായത്ത്ിലെ രണ്ടാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ.വിനോദിന്റെ പക്ഷം. ആം ആദ്മി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിനോദ് ജന്മനാ കാഴ്ചയില്ലാത്തയാളാണ്. എസ്.എഫ്.ഐ. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ വിനോദ് അടുത്തകാലം വരെ സി.പി.എം. അംഗമായിരുന്നു.

സി.പി.എമ്മിനോട് ആശയപരമായി യോജിക്കാനാകാതെ വന്നപ്പോള്‍ പാര്‍ട്ടി വിട്ടു. അഴിമതിയ്‌ക്കെതിരെ ആം ആദ്മി പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടാണ് തന്നെ ആകര്‍ഷിച്ചതെന്ന് വിനോദ് പറയുന്നു. ഒമ്പത് വര്‍ഷമായി കൊടകരയിലെ പ്രോവിഡന്റ്‌സ് കോളേജില്‍ മലയാളം അധ്യാപകനാണ് ഇയാള്‍. ആലുവയിലെ കീഴുമാട് അന്ധവിദ്യാലയത്തിലായിരുന്നു ആറാം ക്ലാസ് വരെ പഠനം. പിന്നീട് കൊടകര ഗവ.ാേയ്‌സ് ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പാസാ യി. ഇപ്പോള്‍ അധ്യാപകനായി ജോലി ചെയ്യുന്ന പ്രോവിഡന്‍സ് കോളേജില്‍ പ്രീഡിഗ്രിയും തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ബിരുദവും മലയാളം എം.എ.യും പൂര്‍ത്തിയാക്കി.

Vinodകേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ.യുടെ സജീവ പ്രവര്‍ത്തകനായിരുന്ന വിനോദ് 97ല്‍ കോളേജ് തെരഞ്ഞെടുപ്പില്‍ യുണിവേഴ്‌സിറ്റി യൂണിയന്‍ കണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഷ്ടീയത്തിലെന്ന പോലെ കലയിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ വിനോദിനു കഴിഞ്ഞിട്ടുണ്ട്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സംസ്ഥാന യുവജനോല്‍സവത്തില്‍ മിമിക്രിക്ക് ഒന്നാം സ്ഥാനം നേടിയ വിനോദ് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ രണ്ട് തവണ സംസ്ഥാന തലത്തില്‍ മിമിക്രിക്ക് രണ്ടാം സ്ഥാനം നേടി.

മികച്ച ഗായകന്‍ കൂടിയായ ഈ കലാകാരന്‍ മൃദംഗം,തബല, ചെണ്ട എന്നീ വാദ്യകലകളിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയില്‍ നിന്ന് ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് വിനോദ് പറയുന്നത്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയോട് വിയോജിപ്പുള്ളതിനാല്‍ അഭ്യര്‍ത്ഥന അച്ചടിച്ച ലഘുലേഖയുമായാണ് വിനോദ് വാര്‍ഡിലെ വീടുകള്‍ തോറും എത്തി വോട്ടഭ്യര്‍ത്ഥിക്കുന്നത്.
റിപ്പോര്‍ട്ട് : ലോനപ്പന്‍ കടമ്പോട്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!