Breaking News

അഞ്ചുകാലവും കൊട്ടിക്കയറി പഞ്ചാരിയില്‍ അരങ്ങേറി

Pancharimelamകൊടകര:മേളകലാസംഗീത സമിതിയുടെ കീഴില്‍ പഞ്ചാരിമേളത്തിന്‍ പരിശീലനം നേടിയ അഞ്ചാമതുബാച്ച് വിദ്യാര്‍ഥികളുടെ അരങ്ങേറ്റം കൊടകര തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രസന്നിധിയില്‍ നടന്നു. മേളവിദ്വാന്‍ മഠത്തില്‍ നാരായണന്‍കുട്ടി മാരാര്‍ ഭദ്രദീപം തെളിയിച്ചു.

കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച കെ.എസ്. സനില്‍.കെ.എസ്.അജിത്, അക്ഷയ്കുമാര്‍, ടി.ജെ.അക്ഷയ്, ടി.എസ്.അര്‍ജുന്‍, കെ.എസ്.ഗൗതംകൃഷ്ണ, എം.വൈശാഖ്, ടി.എം.ജിഷ്ണു, വി.സി.ജിഷ്ണു, അശ്വിന്‍വിനോദ്, വി.എസ്.സനീഷ്, എം.ആര്‍.രാഹുല്‍, വി.സി.ജിത്തു എന്നിങ്ങനെ പതിമൂന്നംഗസംഘമാണ് പഞ്ചാരിയുടെ പതികാലം മുതല്‍ കയ്യും കോലും ഉപയോഗിച്ച് കൊട്ടിക്കയറിയത്. 2 മണിക്കൂറോളം നീണ്ട അരങ്ങേറ്റമേളത്തിന് കുറുംകുഴല്‍, കൊമ്പ്, ഇലത്താളം,വീക്കംചെണ്ട എന്നിവയില്‍ യഥാക്രമം കൊടകര ശിവരാമന്‍നായര്‍, കോങ്ങാട് രാധാകൃഷ്ണന്‍, പറമ്പില്‍ നാരായണന്‍, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊടകര മേളകലാ സംഗീത സമിതിയുടെ ആഭിമുഘ്യത്തില്‍ വിജയദശമി ദിനത്തില്‍ തിരുത്തൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പഞ്ചാരിമേളത്തിൽ  അരങ്ങേറിയവർ
കൊടകര മേളകലാ സംഗീത സമിതിയുടെ ആഭിമുഘ്യത്തില്‍ വിജയദശമി ദിനത്തില്‍ തിരുത്തൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പഞ്ചാരിമേളത്തിൽ അരങ്ങേറിയവർ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!