Breaking News

മൈക്രോഫിനാന്‍സിന്റെ തുടക്കം മുതല്‍ ഇടതുവലതുകക്ഷികള്‍ ഇടഞ്ഞുനിന്നു: : വെള്ളാപ്പള്ളി

S N D P Kodakara unionകൊടകര : മൈക്രോഫിനാന്‍സ് തുടങ്ങിയ കാലം മുതല്‍ ഇവിടത്തെ ഇടതുവലതുകക്ഷികള്‍ ഇടഞ്ഞുനില്‍ക്കുകയായിരുന്നെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊടകര യൂണിയന്റെ ആഭിമുഖ്യത്തില്‍ കൊടകരയില്‍ നടന്ന ജെ.എല്‍.പി വായ്പാ വിതരണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണുത്തി യൂണിയനില്‍ സി.പി.ഐ നേതാവ് പണം കട്ടതിനും താനാണ് തെറി കേള്‍ക്കുന്നതെന്നും മിമിക്രിക്കാരനായ വി.എസ് വായും തലയും കുലുക്കി പറഞ്ഞാല്‍ നുണകള്‍ നേരാവില്ലെന്നും രാഷ്ട്രായിക്കാര്‍ പരാജയപ്പെട്ടിടത്താണ് യോഗം രംഗപ്രവേശം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊന്‍മാനായി വരുന്ന മാരീചന്‍മാരാണ് ഇവിടത്തെ ഇടതുവലതുമുന്നണി നേതാക്കള്‍. അവരെ സൂക്ഷിക്കണം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ മൂന്നാം മുന്നണി ഉണ്ടാകും. വോട്ട് തരുന്ന സമുദായത്തെ സഹായിക്കാന്‍ ഇവിടെ ഇതുവരെ ഒരു മുന്നണിയും ഒന്നും ചെയ്തിട്ടില്ലെന്നും മലയാളികളെ പട്ടടയിലേക്കെടുത്താലും പട്ടയമേളകള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രസിഡണ്ട്.ഡോ.എം.എന്‍.സോമന്‍ മുഖ്യപ്രഭാഷണം നടത്തി. സുന്ദരന്‍ മൂത്തമ്പാടന്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍.ദിനേശന്‍, ബേബിറാം, പ്രീതി നടേശന്‍, ഇ.ആര്‍.വിനയന്‍, ഇ.കെ.ബൈജു, പി.കെ.,സുഗതന്‍, വി.ജി.ഗിന്‍ഷ, ഇ.എം.ജോഷി, ടി.സി .അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!