Breaking News

ഇന്റര്‍നെറ്റില്‍ സിനിമ; വീണ്ടും ആന്റി പൈറസി സെല്ലിന്റെ മുന്നറിയിപ്പ്

മലയാള സിനിമകള്‍ ടോറന്റ്‌സിലേക്കും യു ട്യൂബിലേക്കും മറ്റ് വ്യാജ സൈറ്റുകളിലേക്കും അപ്‌ലോഡ്, ഡൗണ്‍ ലോഡ്, ഷെയര്‍ തുടങ്ങിയവ ചെയ്യുന്നത് കുറ്റകരമാണെന്ന് സംസ്ഥാന ആന്റി പൈറസി സെല്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. സിനിമകളുടെ നിര്‍മാതാവിന്റെയോ, പകര്‍പ്പവകാശ ഉടമയുടെയോ അനുമതി കൂടാതെ അതുപ്രകാരം ചെയ്യുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ് എന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് പ്രകാരവും പകര്‍പ്പവകാശ നിയമപ്രകാരമുള്ള ഇകൊമേഴ്‌സ് സൈറ്റുകളില്‍ കൂടി മാത്രമേ സിനിമകള്‍ കാണാന്‍ പാടുള്ളു. നിയമ വിരുദ്ധ സൈറ്റുകളില്‍ കൂടി സിനിമ കാണാന്‍ പാടില്ല. നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതും അഞ്ചുലക്ഷം രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരുന്നതുമാണ്.

വിപണിയില്‍ നിന്ന് വാങ്ങുന്ന സി.ഡികള്‍ anti_piracyനിയമപ്രകാരമുള്ളതാണെന്നു പൊതുജനങ്ങള്‍ ഉറപ്പുവരുത്തണം. യഥാര്‍ഥ സിഡികളില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്, മുന്നറിയിപ്പ്, സത്യവാങ്മൂലം, എംആര്‍പി, പാക്കിംഗ് ഡേറ്റ്, പകര്‍പ്പവകാശ ഉടമയുടെയും നിര്‍മാതാവിന്റെയും മേല്‍വിലാസം, പുറത്തിറക്കുന്ന കമ്പനിയുടെ ഹോളോഗ്രാം എന്നിവ സിഡിയിലും സിഡിയിലെ കവറിലും പതിച്ചിട്ടുണ്ടാകും.

പകര്‍പ്പവകാശമില്ലാത്ത സിഡികള്‍ വില്‍പ്പന നടത്തുന്നതും കൈവശം വയ്ക്കുന്നതും കോപ്പി റൈറ്റ് ആക്റ്റ് സെക്ഷന്‍ 63 പ്രകാരം മൂന്നുവര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കേബിള്‍ ടി.വി വഴി സിനിമകള്‍ പകര്‍പ്പവകാശ ഉടമകളുടെയോ, നിര്‍മാതാവിന്റെയോ രേഖാമൂലമുള്ള അനുമതി കൂടാതെ പ്രദര്‍ശിപ്പിക്കരുത്. പകര്‍പ്പവകാശ നിയമം ലംഘിക്കുന്നത് മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ഫോണിലേക്കു പകര്‍ത്തിക്കൊടുക്കുന്നത് ഐടി ആക്റ്റ് സെക്ഷന്‍ 67 പ്രകാരം മൂന്നുവര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

പകര്‍പ്പവകാശമില്ലാത്ത സിഡി, ഡിവിഡികള്‍ കൈവശം വയ്ക്കുന്നതും വിപണനം നടത്തുന്നതും വാടകയ്ക്കു കൊടുക്കുന്നതും കോപ്പി റൈറ്റ് ആക്റ്റ് സെക്ഷന്‍ 63 പ്രകാരം മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കടകളില്‍ നിന്നു വില്‍ക്കുന്ന സിഡി, ഡിവിഡി എന്നിവയ്ക്കു ടൈറ്റില്‍ നെയിം എഴുതിയ ബില്‍ നല്‍കണം. പൈറേറ്റഡ് സിഡികള്‍ വില്‍പ്പന നടത്തുന്നതും വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിക്കുന്നതും വാടകയ്ക്കു നല്‍കുന്നതും കുറ്റകരമാണെന്നും ഇനി മുതല്‍ ഇവയുടെ മേലുള്ള നിയമ നടപടികളും അന്വേഷണങ്ങളും കര്‍ശനമാകുമെന്നും സംസ്ഥാന ആന്റി പൈറസി സെല്‍ സൂപ്രണ്ട് എന്‍. സുധീഷ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!