Breaking News

എഞ്ചിനീയര്‍മാരുടെ പ്രവര്‍ത്തനം സേവനാധിഷ്ഠിതമാകണം – കാലിക്കറ്റ് വി. സി. ഡോ. അബ്ദുള്‍ ഖാദര്‍

Manoj  Athirappilly SAHRDAYA CONVOCCATION1കൊടകര: എഞ്ചിനീയര്‍മാരുടെ എല്ലാ പ്രവര്‍ത്തനങ്ങളും സേവനത്തില്‍ അധിഷ്ഠിതമാകണമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. കെ. അബ്ദുള്‍ ഖാദര്‍ പറഞ്ഞു. സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ ഒന്‍പതാം ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും പൊതുവായി പറയുന്നത് മനുഷ്യ സേവനത്തിലൂടെ ഈശ്വര സേവനം എന്നതാണ്. നൂജനറേഷന്‍ കാലത്ത് സത്യസന്ധതയും ലാളിത്യവും മുഖമുദ്രയാക്കി എഞ്ചിനീയര്‍മാര്‍ പ്രവര്‍ത്തിക്കണമെന്നും വി. സി. കൂട്ടിചേര്‍ത്തു.

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ് വളവി ബിരുദധാരികള്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ മാളിയേക്കല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍, ഡയറക്ടര്‍ പ്രൊഫ. കെ. ടി. ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള, ബയോ മെഡിക്കല്‍ മേധാവി പ്രൊഫ. രേഷ്മ അനൂപ്, ബയോടെക്‌നോളജി മേധാവി പ്രൊഫ. ഫ്രാന്‍സിസ് ജോണ്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍ മേധാവി പ്രൊഫ. മാലിനി തോമാസ്, കംമ്പ്യുട്ടര്‍ സയന്‍സ് മേധാവി പ്രൊഫ. ദീപ ദേവസ്സി, ഫിനാന്‍സ് ഓഫീസര്‍ ഫാ. തോമാസ് വെളക്കനാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!