കനകമല: കനകമല മാര്‍തോമ കുരിശുമുടിയില്‍ മാര്‍തോമാശ്ലീഹായുടെ ഭാരതപ്രവേശനതിരുനാളിന് തീര്‍ത്ഥാടനം കേന്ദ്രം റെക്ടര്‍ റവ.ഫാ. ആന്റോ ജി ആലപ്പാട്ട് കൊടികയറ്റി. ദിവ്യബലിക്കുശേഷം നൊവേനയും ശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും നേര്‍ച്ചഭക്ഷണവും ഉണ്ടായിരുന്നു.
പരിപാടികള്‍ക്ക് കൈക്കാരന്മാരായ പോള്‍സണ്‍ കുയിലാടന്‍, ഷോജന്‍ ഡി വിതയത്തില്‍, ഷാജു വെളിയന്‍, സിജോയ് പാറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. ഭാരതപ്രവേശനതിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ നവംബര്‍ 21 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും