Breaking News

ഭാരതീയ വിദ്യാനികേതന്‍ ജില്ലാകലോത്സവം കൊടകരയില്‍

കൊടകര: ഭാരതീയ വിദ്യാനികേതന്‍ ജില്ലാകലോത്സവത്തിന് 27 ന് കൊടകര പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 27 ന് രാവിലെ 9.15 ന് കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രമൈതാനിയില്‍നിന്നും സാസ്‌കാരികഘോഷയാത്ര ആരംഭിച്ച് ഗാന്ധിനഗറില്‍ സമാപിക്കും. രാവിലെ 11ന് കലോത്സവത്തിന്റെ ഉദ്ഘാടനം നടന്‍ നിയാസ് നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ടി.സി.സേതുമാധവന്‍ ദീപപ്രോജ്വലനം നടത്തും.

വിദ്യാനികേതന്‍ ജില്ലാപ്രസിഡണ്ട് ടി.എന്‍.രാമന്‍ അധ്യക്ഷത വഹിക്കും. കൈതപ്രം വാസുദേവന്‍ കലോത്സവ സന്ദേശം നല്‍കും. ഡി.പി.നായര്‍ ഉപഹാര സമര്‍പ്പണം നടത്തും. 29 ന് വൈകീട്ട് 5 ന് സമാപന സമ്മേളനം നടക്കും. 40 വിദ്യാലയങ്ങളില്‍ നിന്നായി 2500 വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ജന.കണ്‍വീനര്‍ പി.ജി.ദിലീപ്, എം.ആര്‍.രാധിക, ഷെമിബാബു, എം.ആര്‍.ബേബിമോന്‍, സി.എന്‍.രാധ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!