Breaking News

സഹൃദയയില്‍ എന്‍ജിനീയറിംഗ് സ്‌കോളര്‍ഷിപ്പ് പരീക്ഷ അപേക്ഷ ക്ഷണിച്ചു.

കൊടകര : ഇരിങ്ങാലക്കുട രൂപത വിദ്യാഭ്യാസ ട്രസ്റ്റ് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ നടത്തുന്ന ഐ.ഡി.ഇ.ടി. ബഡിംഗ് എന്‍ജിനീയര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 10ന് മുമ്പായി പൂരിപ്പിച്ച അപേക്ഷാഫോമുകള്‍ കോളേജില്‍ ലഭിക്കണം.

19ന് രാവിലെ 9 മുതല്‍ നടത്തുന്ന പരീക്ഷയില്‍ ആദ്യത്തെ 5 റാങ്കുകള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ആദ്യ 100 റാങ്കുകാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സഹൃദയില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാകും. 2016ല്‍ ബിടെകിന് ചേരുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. അപേക്ഷാ ഫോമുകള്‍ www.sahrdaya.ac.in എന്ന വെബ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!