Breaking News

കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണയോഗം നടത്തി

കൊടകര : കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. കൊടകര പഞ്ചായത്ത് ബി.ജെ.പി. ഓഫീസില്‍ നടന്ന അനുസ്മരണയോഗത്തില്‍ യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രദീപ് വാഴക്കാലി, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എന്‍. തിലകന്‍, ബി.ജെ.പി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.കെ. മുരളി, യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിപിന്‍ വട്ടേക്കാട്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത്, യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് കെ.സി. ശ്രീജിത്ത്, ഏഴാം വാര്‍ഡ് മെമ്പര്‍ വി.കെ. സുബ്രഹ്മണ്യന്‍, രഞ്ജിത്ത് കാടുവെട്ടി, ഗോകുല്‍ ചെറുകുന്ന് എന്നിവര്‍ പങ്കെടുത്തു. കൂടാതെ കൊടകര പഞ്ചായത്തിലെ യുവമോര്‍ച്ച യൂണിറ്റുകളായ വട്ടേക്കാട്, വല്ലപ്പാടി, വല്ലപ്പാടി മൈത്രിനഗര്‍, പെരിങ്ങാംകുളം നരേന്ദ്രനഗര്‍, കണ്ടംകുളങ്ങര കേശവനഗര്‍, അഴകം, ചെറുകുന്ന്, ചെറുകുന്ന് അമ്പാടി നഗര്‍, പുത്തുക്കാവ്, ചെറുവത്തൂര്‍ചിറ, മനകുളങ്ങര, കാവില്‍ എന്നീ യൂണിറ്റുകളില്‍ അനുസ്മരണയോഗങ്ങള്‍ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!