കൊടകര : കനകമല മാര്‍തോമ തീര്‍ത്ഥകേന്ദ്രത്തില്‍ പരേതര്‍ക്ക് വേണ്ടിയുള്ള തിരുകര്‍മ്മങ്ങള്‍ക്കും വി.കുര്‍ബ്ബാനയ്ക്കും തീര്‍ത്ഥാടനം റെക്ടര്‍ ഫാ. ആന്റോ ജി. ആലപ്പാട്ട് കാര്‍മ്മികത്വം വഹിച്ചു. നവംബര്‍ 2 ന് സെമിത്തേരിയില്‍ ആരംഭിച്ച പ്രത്യേക തിരുകര്‍മ്മങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ആയിരക്കണക്കിന് വിശ്വാസികള്‍ ശ്രാദ്ധതിരുകര്മ്മങ്ങളില് പങ്കെടുത്തു.
തുടര്‍ന്ന് ശ്രാദ്ധ ഊട്ട് വെഞ്ചിരിച്ച് നല്കി. പരിപാടികള്‍ക്ക് കൈക്കാരന്മാരായ പോള്സന് കുയിലാടന്, ഷോജന്‍ ഡി. വിതയത്തില്‍, സിജോയ് പാറയ്ക്കല്‍, ഷാജു വെളിയന്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.