മനക്കുളങ്ങര : മനക്കുളങ്ങര സെന്ററില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബി.ജെ.പി. സ്ഥാപിച്ചിരുന്ന ബോര്‍ഡ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വന്‍ നേട്ടമുണ്ടാക്കിയതില്‍ വിളറിപൂണ്ട സി.പി.എം. പ്രവര്‍ത്തകര്‍ ആണ് ഇതിന്റെ പുറകിലെന്ന് ബി.ജെ.പി.
മനക്കുളങ്ങര മേഖല കമ്മിറ്റി ആരോപിച്ചു. യോഗത്തില്‍ ബൂത്ത് പ്രസിഡന്റ് രാജന് കാടുവെട്ടി അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത് കാടുവെട്ടി മുഖ്യപ്രഭാഷണം നടത്തി. ദാസന് മുണ്ടയ്ക്കല്‍, സുധി പൊഴുകോടത്ത്, സന്തോഷ്, അജിത്ത് മേനോന് എന്നിവര്‍ പങ്കെടുത്തു.