പറപ്പൂക്കര : ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തില്‍ സംസ്‌കൃതത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും ജനറല്‍ ഇനങ്ങളില്‍ മികച്ച ഗ്രേഡുകളും കരസ്ഥമാക്കിയ പി.വി.എസ്സ്.എച്ച്.എസ്സ്.എസ്സ്. ലെ വിദ്യാര്‍ത്ഥികളെ പി.ടി.എ.യും മാനേജ്‌മെന്റും അനുമോദിച്ചു. പി.ടി.എ. പ്രസിഡന്റ് ഷീന ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്‌കൂള്‍ മാനേജര്‍ ടി.എം. രാമദാസ് ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് കെ.എസ്സ്. ഉദയ, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് ലേഖ മേനോന്‍, അദ്ധ്യാപകരായ കെ.എ. അജയകുമാര്‍, ബിസ്‌നി കുര്യന്‍, അഞ്ജു ജനകന്‍, പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗം മനോജ് കുമാര്‍ പി.ആര്‍ എന്നിവര്‍ സംസാരിച്ചു. ജേതാക്കള്‍ക്കുള്ള സമ്മാനവിതരണവും നടത്തി.