കൊടകര : മനക്കുളങ്ങര കൃഷ്ണവിലാസ് യു.പി. സ്കൂളിലെ വിദ്യാര്‍ത്ഥികളും, അധ്യാപകരും, പി.ടി.എ. പ്രതിനിധികളും ചേര്‍ന്ന് സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ജനറല്‍ മെഡിസിന് കൊടകര ഇമ്മാനുവല്‍ കൃപ അന്തേവാസികള്‍ക്കായി സ്കൂള്‍ എസ്.എസ്.ജി. കണ്‍വീനറും കൊടകര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ ഇ.എല്‍. പാപ്പച്ചന് ഇമ്മാനുവേല്‍ കൃപ ട്രസ്റ്റ് ഡയറക്ടര്‍ സിസ്റ്റര്‍ ജാന്‍സി മാത്യുവിന് കൈമാറി.