Breaking News

കൊടകര സഹൃദയയില്‍ മോഡല്‍ എഞ്ചിനീയറിംഗ് പരീക്ഷ നടന്നു

Examകൊടകര: ഇരിങ്ങാലക്കുട രൂപത വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലുള്ള കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ ഐ. ഡി. ഇ. ടി ബഡ്ഡിങ്ങ് എഞ്ചിനീയറിംഗ് സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കോളേജിന്റെ സ്ഥാപകചെയര്‍മാനായ മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ബഹുമാനാര്‍ത്ഥം കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ മാതൃകയില്‍ സൗജന്യമായാണ് എന്‍ട്രന്‍സ് പരീക്ഷ നടത്തിയത്.

ഈ പരീക്ഷയിലെ ആദ്യ അഞ്ച് റാങ്കുകാര്‍ക്ക് ക്യഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. 100 റാങ്കിനുള്ളില്‍ വരുന്ന സഹൃദയ കോളേജില്‍ ചേര്‍ന്ന് പഠിക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി, സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാകും. എന്‍ട്രന്‍സ് പരീശീലന രംഗത്തെ പ്രമുഖനായ പ്രൊഫ. പി. സി. തോമാസാണ് പരീക്ഷക്ക് നേതൃത്വം നല്കിയത്. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. തോമസ് വെളക്കനാടന്‍, ഡയറക്ടര്‍ പ്രൊഫ. കെ. ടി. ജോസഫ്, പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ് വളവി എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!