Breaking News

മുരിക്കുങ്ങല്‍ പള്ളികൂദാശയും റൂബി ജൂബിലി ആഘോഷവും

Murikkingal Churchകൊടകര: പുതുക്കിപ്പണിത മുരിക്കുങ്ങല്‍ സെന്റ്‌ജോസഫ് പള്ളിയുടെ കൂദാശകര്‍മവും റൂബിജൂബിലി ആഘോഷവും 27 ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30 ന് പിതാക്കന്‍മാര്‍ക്ക് സ്വീകരണം നല്‍കും, 9 ന് ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ ജെയിംസ് പഴയാറ്റില്‍ പള്ളിമുറ്റത്തെ കപ്പേള ആശീര്‍വദിക്കും.

വിശുദ്ധബലിക്കുശേഷം ഉച്ചതിരിഞ്ഞ് 2.30- ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സാംസ്‌കാരികവകുപ്പുമന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. മാര്‍ ജെയിംസ് പഴയാറ്റില്‍ അധ്യക്ഷത വഹിക്കും. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ മെമെന്റോ വിതരണം നടത്തും. ഫാ.ഹള്‍ട്ടര്‍ തേലപ്പിള്ളി അനുഗ്രഹപ്രഭാഷണം നടത്തും.സി.രവീന്ദ്രനാഥ് എം.എല്‍.എ മുഖ്യാതിഥിയാകും. പത്രസമ്മേളനത്തില്‍ ഫാ.തോമസ് കണ്ണംമ്പിള്ളി, സാജന്‍ മുല്ലക്കുന്നേല്‍, സോജന്‍ പടിഞ്ഞാറന്‍കാരന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!