കൊടകര : കൊടകര മരത്തോംപിള്ളി എടവന ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ തിരുവാതിര ആഘോഷിച്ചു. വിശേഷാല്‍ പൂജകള്‍, വൈകിട്ട് നിറമാല ചുറ്റുവിളക്ക് എന്നിവ നടന്നു. ക്ഷേത്രചടങ്ങുകള്‍ക്ക് മേല്‍ശാന്തി ആനന്തപുരം അരിത്തോടത്തുമനയ്ക്കല് രാമന് നമ്പൂതിരി നേതൃത്വം നല്കി. ദീപാരാധനയ്ക്കുശേഷം തിരുവാതിരക്കളി, രാത്രിയില്‍ തിരുവാതിരയുടെ ആചാരപ്രകാരമുള്ള ഉറക്കമൊഴിപ്പ് , പാതിരാപ്പൂചൂടല്‍ എന്നിവ നടന്നു.
തിരുവാതിരക്കളിക്ക് പങ്കജാക്ഷി ഗോപിനാഥന്, പാറുക്കുട്ടിയമ്മ പൊന്നേങ്കണ്ടത്ത്, ശാന്തവേണുഗോപാല്, ഗീത സോമന്, സുഷ, സോജ ബാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. ആഘോഷപരിപാടികള്‍ക്ക് ക്ഷേത്രഭരണസമിതി പ്രസിഡന്റ് സുനില്‍കുമാര്‍ കോമ്പാത്ത്, സെക്രട്ടറി രാജീവ് വടക്കേടത്ത്, ഖജാന്‍ജി രാമകൃഷ്ണന് കൊപ്പരമ്പില്‍, ഗോപകുമാര്‍ വൃന്ദാവന്‍, അശോകന് മാളിയേക്കല്‍, മനോജ്കുമാര്‍ മുണ്ടപ്പിള്ളില്‍ എന്നിവര്‍ സാരഥ്യം വഹിച്ചു.