Breaking News

പാതയോരത്തെ മരങ്ങള്‍ മുറിക്കാനുള്ള നീക്കം തടഞ്ഞു

Maramആളൂര്‍ : മാള-കൊടകര പാതയില്‍ ആളൂര്‍ സെന്റ്‌ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനുമുന്‍വശത്തെ മാവുകള്‍നിര്‍ത്തിവച്ചു. വിദ്യാലയത്തിനുമുമ്പിലെ ഏകദേശം 60 വര്‍ഷത്തോളെ പഴക്കമുള്ള 4 വലിയമാവുകളും 2 പ്ലാവുകളുമാണ് പൊതുമരാമത്ത്വകുപ്പ് ലേലം ചെയ്ത് മുറിച്ചുമാറ്റാന്‍ കരാറുകാരനെ ഏല്‍പ്പിച്ചത്. ഉണങ്ങി വീണു കിടന്നിരുന്ന മരങ്ങള്‍ എന്നാണ് പൊതുമരാമത്തുവകുപ്പിന്റെ ലേല ഉത്തരവില്‍ പറഞ്ഞിരുന്നത്. അതിന്റെ മറവിലാണ് കേടുപാടില്ലാത്ത ഈ വന്‍മരങ്ങള്‍ ലേലം ചെയ്തുകൊടുത്തത്.

ഇന്നലെ രാവിലെ മരങ്ങള്‍ ലേലംകൊണ്ടയാള്‍ മാവിന്റെ ഏതാനും ശിഖിരങ്ങള്‍ മുറിച്ചു തുടങ്ങിയപ്പോഴാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞത്. ഉന്നവതവകുപ്പ് ഉദ്വേഗസ്ഥരേയും കളക്ടര്‍ ഉള്‍പ്പെടെയുള്ളവരേയും ഫോണില്‍ ബന്ധപ്പെട്ടു. വകുപ്പിന്റെ സംസ്ഥാനപരാതിസെല്ലിലും പരാതി നല്‍കി.നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യനൈസന്‍, വൈസ്പ്രസിഡണ്ട് എ.ആര്‍.ഡേവീസ്, അംഗങ്ങളായ സി.ജെ.നിക്‌സന്‍, കെ.എം.മുജീബ് എന്നിവര്‍ സ്ഥലത്തെത്തി.

maram1പിന്നീട് ലേലം നിര്‍ത്തിവച്ചതായി പൊതുമരാമത്തുവകുപ്പ് അറിയിച്ചതിനെത്തുടര്‍ന്നാണ് നാട്ടുകാരും പരിസ്ഥിതിപ്രവര്‍ത്തകരും പിരിഞ്ഞുപോയത്. പരിസ്ഥിതിപ്രവര്‍ത്തകരായ എം.മോഹന്‍ദാസ്, പി.കെ.കിട്ടന്‍, പി.എന്‍.അശോകന്‍, ആചാര്യ വിനയ്കൃഷ്ണ, കെ.വി.ബിജു, ടി.വി മഹേഷ്, എന്‍.എന്‍ ്.ബാബു എന്നിവര്‍ മരംമുറിക്കെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!