Breaking News

കോടാലിയുടെ സ്വന്തം ‘കോടാലി മുളകിന് ‘ ആവശ്യക്കാരേറെ

kodali mulaku 1കോടാലിയെന്നത് തൃശൂര്‍ ജില്ലയിലെ മലയോരഗ്രാമമാണ്. കൃഷിപ്പെരുമയുള്ള നാട്. മുളകിന് പ്രശസ്തമാണ്  ഈ നാട്, നാടിന്‍െറ സ്വന്തം ‘കോടാലി മുളകിന്’. നല്ല എരിവുള്ള  ഈ ഇനം മുളകിന് ആവശ്യക്കാരേറെയാണ്. ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂര്‍ ചന്തകളിലേക്ക് മലയോരത്ത് നിന്നത്തെുന്ന കോടാലിമുളക്  ഒരുകാലത്ത് മാലിദ്വീപ് ഉള്‍പ്പടെയുള്ള മറുനാടുകളിലേക്ക് കയറ്റി അയച്ചിരുന്നു. ആഴ്ചതോറും ഒരടണ്ണോളം കോടാലി മുളകാണ് മറ്റത്തൂരില്‍ നിന്ന് ജില്ലയിലെ  വിവിധ ഭാഗങ്ങളിലെ ചന്തകളിലേക്ക് എത്തുന്നത്.

എറണാകുളം ജില്ലയിലെ പച്ചക്കറിചന്തകളിലേക്കും കോടാലി മുളക് എത്തുന്നുണ്ട്. സീസണ്‍  അനുസരിച്ച് കിലോഗ്രാമിന് 30 മുതല്‍ 200 രൂപ വരെ ഈയിനം പച്ചമുളകിന് വില ലഭിക്കും.  സ്വര്‍ണ്ണത്തിന് പവന് 100 രൂപയുണ്ടായിരുന്ന കാലത്ത് കോടാലിക്കാരനായ ഒരു കര്‍ഷകന്‍ ഇത്തരത്തിലുള്ള നാലുകിലോ പച്ചമുളക്  25 രൂപ നിരക്കില്‍ ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍  വില്‍ക്കുകയും മടങ്ങിപോന്നപ്പോള്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കൊണ്ടുവരികയും ചെയ്തതായി പ്രായം ചെന്നവര്‍ പറയുന്ന കഥ കോടാലി മുളകിന് പണ്ടുമുതലേ  ആവശ്യക്കാരേറെയാണെന്നതിന് തെളിവായി ഇപ്പോഴും കര്‍ഷകര്‍ പറയുന്നു.

മറ്റത്തൂരിലെ ഒട്ടുമിക്ക പച്ചക്കറി കൃഷിക്കാരും തങ്ങളുടെ തോട്ടങ്ങളില്‍  പച്ചമുളക് കൃഷിചെയ്യുന്നുണ്ട്. വാഴത്തോട്ടത്തില്‍ ഇടവിളയായാണ് പച്ചമുളക് കൃഷി. മണലില്‍  ചകിരിച്ചോറും ചാണകപൊടിയും ചേര്‍ത്ത് അതിലാണ് പച്ചമുളകിന്‍്റെ വിത്തുകള്‍ മുളപ്പിച്ചെടുക്കുന്നത്. ഇങ്ങനെ തയ്യാറാക്കുന്ന മുളക് ചെടികളാണ് ഇടവിളയായി തോട്ടങ്ങളില്‍  നട്ടുപിടിപ്പിക്കുന്നത്. മൂന്നുമാസം വളര്‍ച്ചയത്തെിയാല്‍  മുളക്ചെടിയില്‍ നിന്ന് വിളവെടുത്തുതുടങ്ങും. പ്രധാനമായും ചാണകപ്പൊടിയാണ് വളമായി ചേര്‍ക്കുന്നത്.

രാസവളങ്ങള്‍ ഒട്ടും  കോടാലിമുളകിന് നല്‍കാറില്ല. ഒന്നിടവിട്ട ആഴ്ചയില്‍ ശരാശരി അരകിലോ വീതം പച്ചമുളക് ഓരോ ചെടിയില്‍ നിന്ന് ലഭിക്കുമെന്ന് വര്‍ഷങ്ങളായി പച്ചമുളക് കൃഷി നടത്തുന്ന താളൂപ്പാടം സ്വദേശി പനങ്കൂട്ടത്തില്‍ രാജന്‍ പറഞ്ഞു.  ശരിയായി പരിപാലിച്ചാല്‍  ഒരു പച്ചമുളക് ചെടിയില്‍ നിന്ന് രണ്ടുവര്‍ഷം ആദായം ലഭിക്കും. തൃശൂര്‍ ജില്ലയിലെ  തൃശൂര്‍ , ഇരിങ്ങാലക്കുട, ചാലക്കുടി ചന്തകളിലത്തെിച്ചാണ് മറ്റത്തൂരിലെ കര്‍ഷകര്‍ നേരത്തെ പച്ചമുളക് വിറ്റഴിച്ചിരുത്. എന്നാല്‍  കോടാലി ആസ്ഥാനമായി പഴം പച്ചക്കറി പ്രമോഷന്‍ കൗസിലിന്‍്റെ സ്വാശ്രയകര്‍ഷക ചന്ത പ്രവര്‍ത്തനം തടങ്ങിയതോടെ പൂര്‍ണ്ണമായും ഈ  സ്വാശ്രയചന്തവഴിയാണ് കോടാലി മുളക് വിറ്റുപോകുന്നത്.  മാധ്യമം റിപ്പോര്‍ട്ട്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!