Breaking News

കുട്ടികള്‍ക്ക് കളിക്കാന്‍ ഫെരാരി !

1366109072കുട്ടികള്‍ വാശി പിടിച്ച് കരഞ്ഞാല്‍ അവരുടെ ഏത് ആഗ്രഹവും സാധിച്ച് നല്‍കുന്ന നിരവധി മാതാപിതാക്കള്‍ നമുക്കിടയിലുണ്ട്. കളിപ്പാട്ടവും ഭക്ഷണവും ഉള്‍പ്പെടെ ആവശ്യപ്പെടുന്നതെല്ലാം അവര്‍ വാങ്ങിക്കൊടുക്കും. എന്നാല്‍ ഇത്തരത്തില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കുന്നത് യഥാര്‍ഥ ഫെരാരി സ്പോര്‍ട്സ് കാര്‍ ആണെങ്കിലോ ? പത്തു വയസില്‍ താഴെ പ്രായമുള്ള കുട്ടി തൃശൂര്‍ ശോഭ സിറ്റിയുടെ റോഡിലൂടെ ഫെരാരി എഫ് 430 സ്പോര്‍ട്സ് കാര്‍ ഓടിക്കുന്ന വീഡിയോ ആഗോള തലത്തില്‍ തന്നെ വന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഏപ്രില്‍ 10 ന് യൂട്യൂബില്‍ നിഷാം കിങ് എന്ന അക്കൗണ്ടില്‍ നിന്ന് അപ്‍ലോഡ് ചെയ്ത വീഡിയോ ഇതിനകം ഏഴു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും 600 ല്‍ അധികം പേര്‍ കമന്റും ചെയ്തിട്ടുണ്ട്.

[vcyt id=-Ar06L95fcA w=640 h=385]

“ഇത്തരത്തിലൊരു വാഹനം കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കുന്നതിനെ സാഹസം എന്നല്ല, കുറ്റകൃത്യം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും”- ഒരു വ്യക്തി കമന്റ് ചെയ്തിരുക്കുന്നു. യുഎഇയിലെയും, കാനഡയിലെയും വെബ്സൈറ്റുകള്‍ വരെ സംഭവം പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. “ഞാന്‍ ഇന്നേവരെ കണ്ടതില്‍ ഏറ്റവും ഭീകരമായ കാര്‍ സ്റ്റണ്ട് ” എന്നാണ് ഒരു വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫെരാരി എഫ് 430യുടെ സ്കൂഡേറിയ മോഡലാണിതെന്നും എക്സോസ്റ്റ് ശബ്ദത്തിനു മാറ്റമുണ്ടെന്നും മറ്റുമുള്ള കടുത്ത വാഹനപ്രേമികളുടെ സംശയങ്ങളും കമന്റിലുണ്ട്. എന്നാല്‍ തൃശൂരിലെ കിങ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫെരാരി എഫ് 430 ആണിത് എന്നത് യഥാര്‍ഥ്യം. സ്കൂഡേറിയ പതിപ്പിന്റെ ഗ്രാഫിക്സ് പതിച്ചിട്ടുണ്ടെന്നു മാത്രം. ക്രെസിഗ് പെര്‍ഫോമന്‍സ് എക്സോസ്റ്റ് ഉപയോഗിച്ചിരിക്കുന്നതിനാലാണ് ശബ്ദവ്യത്യാസം.
കുട്ടികള്‍ വണ്ടിയോടിക്കുന്ന വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് മുതിര്‍ന്ന ഒരാളാണ്. രണ്ട് റൗണ്ട് ഓടിച്ചതിനുശേഷം മതിയെന്ന് പറഞ്ഞ് കീ അദ്ദേഹത്തിന്റെ കൈയ്യില്‍ തിരിച്ചേല്‍പിക്കുന്നുമുണ്ട്. സമപ്രായക്കാരായ കുട്ടികള്‍ ചുറ്റിനും സൈക്കിള്‍ ചവിട്ടി നടക്കുമ്പോഴാണ് ഇവരുടെ ഫെരാരി സവാരി ‍. ഈ കുട്ടി തന്നെ റേഞ്ച് റോവര്‍ ഇവോക്ക് ഓടിക്കുന്ന മറ്റൊരു വീഡിയോ കഴിഞ്ഞ നവംബറില്‍ അപ്‍ലോഡ് ചെയ്തിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!