ആളൂര്‍ : ആളൂര്‍ സെന്റ്ജോസഫ് പള്ളിയിലെ അമ്പ് തിരുന്നാളിനോടനുബന്ധിച്ച ആളൂര്‍ അങ്ങാടിഅമ്പ് തിങ്കളാഴ്ച ആഘോഷിക്കും. രാവിലെ 8 ന് അമ്പ്പ്രദക്ഷിണം പള്ളിയില്‍ നിന്നും തുടങ്ങി 12 ന് കുരിശ് പള്ളിയില്‍ എത്തിച്ചേരും. വൈകീട്ട് 6.30 ന് ആളൂര്‍ ഫെസ്റ്റിവെല്‍ ഷോ ഫാ.ജോസ് കാവുങ്ങല്‍ ഉദ്ഘാടനം ചെയ്യും.
6.15 ന് ലെദീഞ്ഞ് തുടര്‍ന്ന് ബാന്റ് വാദനമത്സരം,രാത്രി 9.30 ന് സെന്റ്ജോസഫ് പള്ളിയില്‍ മെഗാഷോ,11.30 ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്നു. പത്രസമ്മേളനത്തില്‍ അഡ്വ.പോളി മൂഞ്ഞേലി, ഷിബു ഈയന്നം, പോളി തുണ്ടിയില്‍, ബിന്റോ മാളിയേക്കല്‍, ആന്റണ കൈനാടത്തുപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.