Breaking News

വിദ്യാലയത്തിനു മുമ്പില്‍ അധ്യാപിക കുഴഞ്ഞു വീണുമരിച്ചു

Manjushaമറ്റത്തൂര്‍ : അധ്യാപിക വിദ്യാലയത്തിനുമുമ്പില്‍ കുഴഞ്ഞു വീണു മരിച്ചു. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ അധ്യാപിക മഞ്ജുഷ (37) ആണ് വെള്ളിയാഴ്ച രാവിലെ ~9 മണിയോടെ വീട്ടി നിന്നും വിദ്യാലയത്തിലേക്കുവരുമ്പോള്‍ സ്‌കൂളിനുമുമ്പിലെ വഴിയില്‍ കുഴഞ്ഞുവീണത്.

ഉടന്‍തന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. റിട്ട. അധ്യാപകന്‍ കോടാലി മുല്ലശ്ശേരി വീട്ടില്‍ ശിവരാമന്റെ മകളും കൊടകര ഗവ.ഗേള്‍സ്ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു അധ്യാപകന്‍ ഹരിദാസിന്റെ ഭാര്യയുമാണ്. മക്കള്‍: ആദിത്യനാഥ്, അവനീനാഥ്, സഹോദരന്‍ : മനോജ് മുല്ലശ്ശേരി. മൃതദേഹം ശനിയാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെ ശ്രീകൃഷ്ണ സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവക്കും.സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പില്‍ .

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!