Breaking News

പേരാമ്പ്രയില്‍ കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

കൊടകര: ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് പേരാമ്പ്രയില്‍ കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം സ്വദേശി കൊമ്പത്തുകുന്നേല്‍ മാധവന്റെ മകന്‍ ജയാനന്ദന്‍(55) ആണ് മരിച്ചത്.പാലക്കാട്ടേക്കു കാറില്‍ യാത്രചെയ്തിരുന്ന ഇയാള്‍ പേരാമ്പ്ര പെട്രോള്‍ പമ്പിനുസമീപം കാര്‍ നിര്‍ത്തി റോഡ് ക്രോസ്‌ചെയ്യുന്നതിനിടെ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.

കൊടകരയിലെ ജീവന്‍രക്ഷാപ്രവര്‍ത്തകരെത്തി ചാലക്കുടിയിലെയും തുടര്‍ന്ന് തൃശൂരിലെയും സ്വകാര്യആശുപത്രികളില്‍ എത്തിച്ചെങ്കിലും മരിച്ചു. കൊടകര പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!