Breaking News

മനകുളങ്ങര – പാലക്കുഴി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

KDA Road Nirmmanolghadanam 2മനകുളങ്ങര : മനകുളങ്ങര – പാലക്കുഴി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ മുഖ്യാതിഥിയായിരുന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ കെ.എസ്., സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.എല്‍. പാപ്പച്ചന്‍, വിലാസിനി ശശി, വാര്‍ഡ് മെമ്പര്‍മാരായ ഉഷ സത്യന്‍, മിനി ദാസന്‍, വി.കെ. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.എല്‍.എ. യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മ്മാണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!