കൊടകര : വെല്ലപ്പാടി സെന്റ് ക്ലേലിയ ഇംഗ്ലീഷ് സ്കൂളിലെ വാര്‍ഷികാഘോഷം നടത്തി. ചാലക്കുടി എ.ഇ.ഒ. കെ.വി. ശശി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രസാദന്‍, കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോര്‍ജ്ജ് പാറമേല്‍, ഫാ. ലിജോ കളപ്പറമ്പത്ത്, ഡെലഗേഷന് സുപ്പീരിയര്‍ സിസ്റ്റര്‍ ജിജി തെരേസ ആളൂക്കാരന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ തോമസീന മുളയ്ക്കാംപ്പിള്ളി, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ മരിയ തെരേസ പേരാമംഗലം, വാര്‍ഡ് മെമ്പര്‍ ഷീബ ഹരി, പി.ടി.എ. പ്രസിഡന്റ് ജോയ് മല്പ്പാന്, സ്കൂള്‍ ലീഡര്‍ ആകാശ് വില്സന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.