Breaking News

ഹെല്‍മെറ്റ് വേട്ട: രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് ബൈക്കപകടത്തില്‍ പരിക്ക്

police-traffic-graphic.jpg.image_.784.410കൊടകര: വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പോലീസ് പരിശോധന നടത്തുന്നിടത്ത് ബൈക്കിലെത്തിയ യുവാവിന് പോലീസിനെക്കണ്ട് വേറൊരുവഴിയിലൂടെ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍വശത്തുനിന്നും വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് പരിക്കേറ്റു. കൊടകര പെരുമ്പിള്ളി വീട്ടി അമല്‍ (19) നാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം. കൊടകരയില്‍നിന്നും ആളൂര്‍ക്കുള്ള റോഡില്‍ പഴയ അമ്പാടി തീയേറ്ററിനുമുമ്പിലായിരുന്ന പോലീസ് ചെക്കിങ്ങ്. വീതികുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുംവിധമായിരുന്നു പോലീസ് ചെക്കിങ്ങെന്ന് യാത്രക്കാര്‍ നമ്മുടെ കൊടകര ഡോട്ട്  കോമിനോട്  പറഞ്ഞു.

ഏകദേശം ഒന്നരമണിക്കൂറോളം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടന്നു. അപകടമുണ്ടായശേഷം മാത്രമാണ് പരിശോധന നിര്‍ത്തിയത്. പരിക്കേറ്റ അമലിനെ കൊടകര ശാന്തി ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് ജീപ്പില്‍തന്നെയാണ് പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!