Breaking News

മലര്‍വാടി കൊടകരയുടെ കൈത്താങ്ങ് ; ചികിത്സാസഹായധനം കൈമാറി

മലര്‍വാടി അംഗങ്ങളും, പഞ്ചായത്ത് പ്രസിഡന്റ്, കൊടകര ഇടവക അസി. വികാരി എന്നിവര്‍ ചേര്‍ന്ന് വൈഷ്ണവിക്കും കുടുംബത്തിനും ചികിത്സസഹായധനം കൈമാറുന്നു.
മലര്‍വാടി അംഗങ്ങളും, പഞ്ചായത്ത് പ്രസിഡന്റ്, കൊടകര ഇടവക അസി. വികാരി എന്നിവര്‍ ചേര്‍ന്ന് വൈഷ്ണവിക്കും കുടുംബത്തിനും ചികിത്സസഹായധനം കൈമാറുന്നു.

കൊടകര : ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2016 ജനുവരിയില്‍ കൊടകര സെന്റ് ജോസഫ് ദേവാലയത്തിലെ വി. സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ജീവകാരുണ്യവര്‍ഷത്തിന്റെ ഭാഗമായി കൊടകരയിലെ യുവജന കൂട്ടായ്മയായ മലര്‍വാടി നടത്തിയ ഫണ്‍ ഫിയെസ്റ്റാ 2016 എന്ന എക്‌സിബിഷനിലൂടെ സമാഹരിച്ച മുഴുവന്‍ തുകയായ 1,30,000 (ഒരുലക്ഷത്തിമുപ്പതിനായിരം) രൂപ പാലക്കാട് ജില്ലയിലെ നെന്മാറ സ്വദേശിനിയായ വൈഷ്ണവി കേശവന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി നല്‍കി.

കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര ഫൊറോന ഇടവക അസി. വികാരി ഫാ. മെഫിന്‍ തെക്കേക്കര ഉദ്ഘാടനം ചെയ്തു. മലര്‍വാടി അംഗങ്ങളും, പഞ്ചായത്ത് പ്രസിഡന്റ്, കൊടകര ഇടവക അസി. വികാരി എന്നിവര്‍ ചേര്‍ന്ന് വൈഷ്ണവിക്കും കുടുംബത്തിനും തുക കൈമാറി. ബി.ജെ.പി. യുവമോര്‍ച്ച പ്രസിഡന്റ് ടി.വി. പ്രജിത്ത്, കോണ്‍ഗ്രസ്സ് കമ്മിറ്റി അംഗം ആന്റോ വെട്ടത്തുപറമ്പില്‍, പഞ്ചായത്ത് മെമ്പര്‍ ഇ.എല്‍. പാപ്പച്ചന്‍, മാനസന്‍ കെ.ടി., ഷോജോ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. ഫണ്‍ ഫിയെസ്റ്റ കണ്‍വീനര്‍ ജിയോ ജോണ്‍, സ്റ്റെറിന്‍ ജോസ്, മാത്യൂസ് സേവ്യാര്‍, മാനസന്‍ കെ.ടി., മലര്‍വാടി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!