Breaking News

ഒരുദിവസത്തെ ഓട്ടം ക്രിസ്റ്റിക്കായി മാറ്റിവെച്ച് ഓട്ടോ ഡ്രൈവര്‍മാര്‍

christy1 christyവെള്ളിക്കുളങ്ങര : ക്രിസ്റ്റി എന്ന മൂന്നുവയസുകാരന്റെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരുടെ ഒരു ദിവസത്തെ വേദനം ക്രിസ്റ്റി ചികിത്സ സഹായനിധിയിലേക്ക് നല്‍കി. എന്റെ ഒരു ദിവസത്തെ ഓട്ടം ക്രിസ്റ്റി ചികിത്സ സഹായ നിധിയിലേക്ക് എന്ന സന്ദേശവുമായി 20 ടാക്‌സികളാണ് സഹായനിധിയില്‍ പങ്കാളികളായത്.

വെള്ളിക്കുളങ്ങര സബ് ഇന്‍സ്‌പെക്ടര്‍ എം.ബി. സിബിന്‍ ഫഌഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ക്രിസ്റ്റി ചികിത്സ സഹായനിധി ചെയര്‍മാന്‍ ഫാ. തോമസ് നട്ടേക്കാടന്‍, ജോയ് കാവുങ്കല്‍, ലിജൊ ജോണ്‍, ബെന്നി താഴേക്കാടന്‍, തിലകമണി, വത്സ കുട്ടന്‍, സണ്ണി അമ്പാടന്‍ എന്നിവര്‍ സംസാരിച്ചു.

കുഞ്ഞുജീവനായി ഒരു ഗ്രാമം ഒന്നിച്ച് ; അമ്മ കരള്‍ പകുത്തുനല്‍കും.ശസ്ത്രക്രിയക്ക് പണമില്ല

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!