Breaking News

മോനൊടി ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഉത്രംപൂരം മഹോത്സവത്തിന് കൊടിയേറി

mONADIകോടാലി : മോനൊടി ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഉത്രംപൂരം മഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റത്തിനുശേഷം വിവിധദേശങ്ങളില്‍ ദേവന്റെ പറയെടുപ്പുണ്ടായി. 20 ന് തെക്കുംമുറി വെസ്റ്റ്, മുട്ടത്തുകുളങ്ങര, പുളിന്തറ, കടമ്പോട് എന്നിവിടങ്ങളിലും 21 ന് തെക്കുംമുറി ടൗണ്‍സെറ്റ്, അംബേദ്കര്‍സമാജം, യുവജനസമാജം, വിവേകാനന്ദസമാജം, നമ്പ്യാര്‍പാടം, അമ്പലത്തറ എന്നിവിടങ്ങളിലും പറയെടുപ്പു നടക്കും. 25 നാണ് മഹോത്സവം.

അന്നേദിവസം രാവിലെ 5 ന് ഗണപതിഹോമം, 7 ന് കലശാഭിഷേകം, 7.30 ന് കാവടി അഭിഷേകം, 10.10 ന് പൂരം എഴുന്നള്ളിപ്പ്, 12.10 മുതല്‍ കാവടിവരവ്, വൈകീട്ട് 3 മുതല്‍ പഞ്ചവാദ്യം, 5 ന് പാണ്ടിമേളം, 6.30 ന് താലി വരവ്, രാത്രി 8 ന് മെഗാഷോ, 11 ന് കാവടിവരവ്,1 മുതല്‍ കൂട്ടയാട്ടം, പുലര്‍ച്ചെ 2 ന് എഴുന്നള്ളിപ്പ് എന്നിവയാണ് പരിപാടികള്‍. മേളത്തിന് പെരുവനം കുട്ടന്‍മാരാരും പഞ്ചവാദ്യത്തിന് പരയ്ക്കാട് തങ്കപ്പന്‍മാരാരും നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!