Breaking News

ആനന്ദപുരം ശ്രീകൃഷ്ണസ്‌കൂളില്‍ കുറുമൊഴി എന്ന കുട്ടികളുടെ പത്രത്തിന്റെ പുതിയ ലക്കം പ്രകാശനം ചെയ്തു.

ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂള്‍ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന കുറുമൊഴി എന്ന കുട്ടികളുടെ പത്രം തൃശ്ശൂര്‍ ജില്ലാപഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍ കുട്ടികള്‍ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിക്കുന്നു.
ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂള്‍ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന കുറുമൊഴി എന്ന കുട്ടികളുടെ പത്രം തൃശ്ശൂര്‍ ജില്ലാപഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍ കുട്ടികള്‍ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിക്കുന്നു.

ആനന്ദപുരം: ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂള്‍ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന കുറുമൊഴി എന്ന കുട്ടികളുടെ പത്രത്തിന്റെ പുതിയ ലക്കം പ്രകാശനം ചെയ്തു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍വെച്ച് തൃശ്ശൂര്‍ ജില്ലാപഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍ കുട്ടികള്‍ക്ക് പത്രം നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

വിദ്യാലയത്തിന്റെ നേട്ടങ്ങളും കുട്ടികളുടെ മികവുകളും ഉള്‍പ്പെടുത്തി കുട്ടികള്‍ തന്നെ തയ്യാറാക്കുന്ന പത്രമാണ് കുറുമൊഴി. ഹെഡ്മാസ്റ്റര്‍ എ.എന്‍. വാസുദേവന്‍, പ്രിന്‍സിപ്പാള്‍ ബി. സജീവ് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ആര്‍. വത്സല, പി.ടി.എ. പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, മാതൃസംഗമം പ്രസിഡന്റ് തുഷം സൈമണ്‍, ഗ്രന്ഥശാല സെക്രട്ടറി കെ.ആര്‍. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!