Breaking News

വികലാംഗര്‍ക്കുള്ള വാഹനങ്ങള്‍ പുറകോട്ടെടുക്കാനുള്ള സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥികള്‍

Axisകൊടകര : വികലാംഗര്‍ ഉപയോഗിക്കുന്ന ഗിയര്‍ലെസ്സ് വാഹനങ്ങള്‍ക്ക് പുറകോട്ടെടുക്കാനുള്ള സാങ്കേതികവിദ്യയുമായി കോടാലി ആക്‌സിസ് എന്‍ജിനീയറിംഗ് കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. പഠനനവുമായി ബന്ധപ്പെട്ട് പ്രൊജക്റ്റിന്റെ ഭാഗമായി ഒരു മോഡല്‍ നിര്‍മിക്കുകയാണ് ആദ്യം ചെയ്തത്.

4 പല്‍ച്ചക്രങ്ങള്‍ അടങ്ങുന്ന ഒരു ചെറുയൂണീറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്നോട്ടുപോകുന്ന അതേ വേഗതയില്‍തന്നെ വാഹനം പുറകോട്ടെടുക്കാനും സാധിക്കും. വികലാഗംര്‍ക്ക് ഇന്ന് നിലവിലുള്ള വാഹനങ്ങള്‍ പുറകോട്ടെടുക്കണമെങ്കില്‍ യു ടേണ്‍ എടുക്കുകയോ അല്ലെങ്കില്‍ പരസഹായം തേടേണ്ടതായോ വരുന്നു. ഓട്ടോമാറ്റിക് ഗിയറുകള്‍ ഉള്ള കാറുകള്‍ ചിലകമ്പനികള്‍ വില്‍ക്കുന്നുണ്ടെങ്കിലും അവയ്ക്ക് ലക്ഷക്കണക്കിനു രൂപയാണ് നല്‍കേണ്ടിവരുന്നത്.

എന്നാല്‍ ആക്‌സിസിലെ വിദ്യാര്‍ഥികളുടെ ഈ വാഹനങ്ങള്‍ വ്യാവസായികാടിസസ്ഥാനത്തില്‍ നിര്‍മിക്കുകയാണെങ്കില്‍ 2000 മുതല്‍ 3000 രൂപ വരെ വിലയ്ക്ക് വില്‍പ്പന നടത്താനാകുമെന്ന് വിദ്യാര്‍ഥികളായകെ.ബി.വിഷ്ണുപ്രസാദ്, വി.പി.വിനീത്, തോമാസ് ആന്റോ, വിബിന്‍ടോം, ജെയ്‌മോന്‍ സെബാസ്റ്റ്യന്‍, രാഹുല്‍നാഥന്‍ എന്നിവര്‍ കൊടകരയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!