ആളൂരിലെ തണല്‍മരങ്ങള്‍ മുറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം.

KDA Udyogastharkkethire Nadapadiyedukkanamകൊടകര : ആളൂര്‍ ജംഗ്ഷഷനിലും ആളൂര്‍ സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് മുന്‍വശത്തും പാതയോരത്തെ തണല്‍ മരങ്ങള്‍ മുറിക്കാന്‍ ശ്രമിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വൃക്ഷ സ്‌നേഹികളുടെ യോഗം ആവശ്യപ്പെട്ടു. ചില സ്വകാര്യ വ്യക്തികളുടെ പരാതിയുടെ മറവില്‍ യാതൊരു കേടുമില്ലാത്ത 3 പ്ലാവുകളും 5 മാവുകളും മുറിക്കാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു.

മഹാരാഷ്ട്ര, ദില്ലി വൃക്ഷസംരക്ഷണ നിയമങ്ങളുടെ മാതൃകയില്‍ കേരളത്തിലും നിയമം (ട്രീ ആക്ട്) നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പരിസ്ഥിതിപ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്ന വൃക്ഷഗുണഭോക്തൃസമിതികള്‍ (ട്രീ ബെനഫിഷ്യറി കമ്മിറ്റി) പുനസംഘടിപ്പിച്ച് അവയുടെ അംഗീകാരത്തോടെ മാത്രമെ പൊതുഇടങ്ങളിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കാവൂ.

അപായകരമായ നിലയില്‍ നില്ക്കുന്നതും ഉണങ്ങിയതും കേടുവന്നതുമായ മരങ്ങള്‍ മുറിച്ചു മാറ്റാതെ അപകടങ്ങള്‍ക്ക് അവസരമൊരുക്കുന്ന അധികൃതര്‍ അതിന്റെ പേരില്‍ മരങ്ങള്‍ കൂട്ടത്തോടെ മുറിച്ചു മാറ്റാന്‍ ശ്രമിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ആളൂര്‍ ഗ്രാമീണ വായനശാല ഹാളില്‍ പി.കെ. കിട്ടന്‍ അദ്ധ്യക്ഷത വഹിച്ച യോഗം പരിസ്ഥിതി പ്രവര്‍ത്തകനും മാവുകളുടെ സംരക്ഷകനുമായ എം. മോഹന്‍ദാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ. ജനാര്‍ദ്ധനന്‍, ടി.വി. മഹേഷ്, കെ.ടി. ഷാജന്‍, ജെയ്‌സന്‍ എം.ആര്‍., ഷാജു വാവക്കാട്ടില്‍, അരുണ്‍ കുമാര്‍, എം.കെ. മോഹന്‍, പുഷ്പാകരന്‍ തോട്ടുപുറം, സജീവന്‍ എന്നിവര്‍ സംസാരിച്ചു. യു.കെ. സെയ്തു കണ്‍വീനറായി ആളൂര്‍ വൃക്ഷസംരക്ഷണ സമിതിയും രൂപീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!