Breaking News

നമ്മുടെ ക്രിസ്ടിക്ക് ഓട്ടോതൊഴിലാളികളുടെ കാരുണ്യം

Auto 01കൊടകര : കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സഹായം തേടുന്ന മൂന്നുവയസുകാരന് തങ്ങളുടെ ഒരു ദിവസത്തെ വേതനം ചികിത്സ സഹായമായി നല്‍കി കൊടകര മേല്‍പ്പാലം ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികള്‍ മാതൃകയായി. കരളിന് ഗുരുതരമായ രോഗം ബാധിച്ച വെള്ളിക്കുളങ്ങര മുണ്ടന്‍ചിറയില്‍ സന്തോഷ്-സീമ ദമ്പതികളുടെ മകന്‍ മൂന്നുവയസുള്ള ക്രിസ്റ്റിക്കാണ് ഓട്ടോ തൊഴിലാളികളുടെ കാരുണ്യം ലഭിച്ചത്. നാല്‍പ്പതോളം വരുന്ന ഓട്ടോതൊഴിലാളികളാണ് തങ്ങളുടെ ഒരു ദിവസത്തെ വേതനം കാരുണ്യത്തിനായി മാറ്റിവച്ചത്.

നാല്‍പ്പതിനായിരം രൂപ ശസ്ത്രക്രിയക്കുള്ള സഹായമായി നല്‍കി. കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ കൊടകര സി.ഐ. സി.യൂസഫ് ചികിത്സ സഹായനിധി കണ്‍വീനറും മറ്റത്തൂര്‍ പഞ്ചായത്തംഗംവുമായ എ.കെ. പുഷ്പാകരന് തുക കൈമാറി. പഞ്ചായത്തംഗം ജോയ് കാവുങ്ങല്‍, എസ്.പി.സി.ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ വി.വി.സതീഷ്, ഷാജു പൊട്ടത്തുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!