Breaking News

കിഴക്കേ കോടാലിയില്‍ ബി.ജെ.പി.ഓഫീസ് ഉല്‍ഘാടനം ചെയ്തു

BJP Officeകോടാലി: കിഴക്കേ കോടാലിയില്‍ പ്രവര്‍ത്തനമാരംഭിച്ച ബി.ജെ.പി.ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് കിഴക്കേ കോടാലിയില്‍ നടന്ന പൊതുയോഗത്തില്‍ അദ്ധേഹം പ്രസംഗിച്ചു.ബി.ജെ.പി.മറ്റത്തൂര്‍ പഞ്ചായത്ത് സമിതി പ്രസിഡണ്ട് പി.സി.ബിനോയ് അദ്ധ്യക്ഷത വഹിച്ചു.

വാണിജ്യ വ്യവസായ സെല്‍ ജില്ലാ കണ്‍വീനര്‍ അഡ്വ:ഉല്ലാസ് ബാബു മുഖ്യ പ്രഭാഷണം നടത്തി.കെ.പി.എം.എസ്.സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ.സുബ്രന്‍.പഞ്ചായത്ത് അംഗങ്ങളായ ശ്രീധരന്‍ കളരിക്കല്‍,സന്ധ്യാസജീവന്‍,ബി.ജെ.പി.നേതാക്കളായ കെ.നന്ദകുമാര്‍,അഡ്വ:പി.ജി.ജയന്‍,വിജയന്‍ മേപ്പുറത്ത്,പി.ആര്‍.സുനില്‍,,കെ.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.കെ.എസ്.സുധീഷ് സ്വാഗതവും സി.കെ.ദിലീഷ് നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!