Breaking News

ആറാട്ടുപുഴയിലെ ദേവസംഗമത്തിന് ദേവീസോദരിമാര്‍ ഒന്നിച്ചെഴുന്നള്ളും

കൊടകര: ആറാട്ടുപുഴയിലെ ദേവസംഗമത്തിന് തിങ്കളാഴ്ച വൈകീട്ട് 6.30 ന് കൊടകര പൂനിലാര്‍ക്കാവ് ഭഗവതിയും സഹോദരി ചാലക്കുടി പിഷാരിക്കല്‍ ഭഗവതിയും ഒന്നിച്ച് പൂനിലാര്‍ക്കാവില്‍ നിന്നും എഴുന്നള്ളും. രാവിലെ ചാലക്കുടിയില്‍ നിന്നും പുറപ്പെടുന്ന പിഷാരിക്കല്‍ ഭഗവതി ഉച്ചയോടെ പൂനിലാര്‍ക്കാവിലെത്തി വിശ്രമിക്കും. വൈകീട്ട് നാദസ്വരത്തിന്റെ അകമ്പടിയോടെ പൂനിലാര്‍ക്കാവില്‍ നിന്നും പുറപ്പെട്ട് രാത്രി ആറാട്ടുപുഴയിലെത്തും.

രാത്രി 1 മണിയോടെ ആറാട്ടുപുഴപ്പാടത്ത് പൂനിലാര്‍ക്കാവ്, പിഷാരിക്കല്‍, കടുപ്പശ്ശേരി ഭഗവതിമാര്‍ക്ക് 5 ആനയും പഞ്ചാരിമേളവുമായി എഴുന്നള്ളിപ്പ് നടക്കും. പുലര്‍ച്ചെ മന്ദാരംകടവില്‍ ആറാട്ടിനുശേഷം പൂനിലാര്‍ക്കാവ് ഭഗവതി നേരെ കൊടകര കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലെത്തിച്ചേരും. ചൊവ്വാഴ്ച വൈകീട്ട് 6 ന് കുന്നത്തൃക്കോവില്‍ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പൂനിലാര്‍ക്കാവിലെത്തി ഉത്രംവിളക്കിനും കൊടിക്കല്‍ പറയ്ക്കും ശേഷം പൂരത്തിന് സമാപനമാകും.
ദേവസംഗമത്തിന്  ദേവീസോദരിമാര്‍ ഒന്നിച്ചെഴുന്നള്ളുംകൊടകര: ആറാട്ടുപുഴയിലെ ദേവസംഗമത്തിന് ഇന്ന് വൈകീട്ട് 6.30 ന് കൊടകര പൂനിലാര്‍ക്കാവ് ഭഗവതിയും സഹോദരി ചാലക്കുടി പിഷാരിക്കല്‍ ഭഗവതിയും ഒന്നിച്ച് പൂനിലാര്‍ക്കാവില്‍ നിന്നും എഴുന്നള്ളും. രാവിലെ ചാലക്കുടിയില്‍ നിന്നും പുറപ്പെടുന്ന പിഷാരിക്കല്‍ ഭഗവതി ഉച്ചയോടെ പൂനിലാര്‍ക്കാവിലെത്തി വിശ്രമിക്കും. വൈകീട്ട് നാദസ്വരത്തിന്റെ അകമ്പടിയോടെ പൂനിലാര്‍ക്കാവില്‍ നിന്നും പുറപ്പെട്ട് രാത്രി ആറാട്ടുപുഴയിലെത്തും. രാത്രി 1 മണിയോടെ ആറാട്ടുപുഴപ്പാടത്ത് പൂനിലാര്‍ക്കാവ്, പിഷാരിക്കല്‍, കടുപ്പശ്ശേരി ഭഗവതിമാര്‍ക്ക് 5 ആനയും പഞ്ചാരിമേളവുമായി എഴുന്നള്ളിപ്പ് നടക്കും. പുലര്‍ച്ചെ മന്ദാരംകടവില്‍ ആറാട്ടിനുശേഷം പൂനിലാര്‍ക്കാവ് ഭഗവതി നേരെ കൊടകര കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലെത്തിച്ചേരും. നാളെ വൈകീട്ട് 6 ന് കുന്നത്തൃക്കോവില്‍ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പൂനിലാര്‍ക്കാവിലെത്തി ഉത്രംവിളക്കിനും കൊടിക്കല്‍ പറയ്ക്കും ശേഷം പൂരത്തിന് സമാപനമാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!