Breaking News

നമ്മുടെ കൊടകര ഡോട്ട്‌ കോമിന്റെ മൂന്നാം വാര്‍ഷികവും ക്രിസ്റ്റി ചികിത്സാസഹായവിതരണവും നടന്നു.

Nammudekodakara3rd aniverകൊടകര: നമ്മുടെ കൊടകര ഡോട്ട്‌കോമിന്റെ മൂന്നാംവാര്‍ഷികം ഉദ്ഘാടനവും കരള്‍മാറ്റ ശസ്ത്രക്രിയക്കായി ചികിത്സാസഹായം തേടുന്ന ക്രിസ്റ്റി എന്ന 3 വയസ്സുകാരന് നമ്മുടെ കൊടകര വൈബ്‌സൈറ്റ് , വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് എന്നിവയിലൂടെ ലഭിച്ച ഒന്നരലക്ഷം രൂപയുടെ ചികിത്സാധനസഹായവിതരണവും കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ നിര്‍വഹിച്ചു.

ക്രിസ്റ്റിയുടെ പിതാവ് സന്തോഷ് ചികിത്സാധനസഹായം ഏറ്റുവാങ്ങി. പ്രവീണ്‍ എം കുമാര്‍ അധ്യക്ഷത വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എസ്.സുധ, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തംഗം എ.കെ.പുഷ്പാകരന്‍, കോടശ്ശേരി പഞ്ചായത്തംഗം ലിജോ കുന്നത്തുവളപ്പില്‍, കൊടകര ഗ്രാമപഞ്ചായത്തംഗങ്ങളായ എം.ഡി.നാരായണന്‍, മിനിദാസന്‍, പ്രസ്സ്‌ക്ലബ് സെക്രട്ടറി കൊടകര ഉണ്ണി, എസ്.ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!