Breaking News

ശ്രീനാരായണ ട്രസ്റ്റിന്റെ പത്താംവാര്‍ഷികവും കുട്ടികള്‍ക്കുള്ള ക്യാമ്പും

കൊടകര: ശ്രീനാരായണ ട്രസ്റ്റിന്റെ പത്താംവാര്‍ഷികവും കുട്ടികള്‍ക്കുള്ള അവധിക്കാല ക്യാമ്പും 5 ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30 ന് ശിവഗിരിമഠത്തിലെ ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ബി.ഡി.ദേവസ്സി എം.എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ സ്വാമിനി ജ്യോതിര്‍മയി ഭാരതി, കെ.കെ.കൃഷ്ണാനന്ദബാബു, വസന്തകുമാരി എന്നിവരെ ആദരിക്കും.

സി.രവീന്ദ്രനാഥ് എം.എല്‍. എ പഠനോപകരണ വിതരണവും പി.ആര്‍.പ്രസാദന്‍ കാരുണ്യസഹായ വതരണവും നടത്തും. സായി ധര്‍മരത്‌ന പുരസ്‌കാര ജേതാവ് ടി.സി.സേതുമാധവനെ ചടങ്ങില്‍ അനുമോദിക്കും. ഉച്ചക്ക് 2 ന് കുടംബവും കുട്ടികളും എന്ന വിഷയത്തില്‍ ക്ലാസ് നടക്കും. 6 ന് രാവിലെ ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.അമ്പിളി നിര്‍വഹിക്കും.

11 മുതല്‍ ക്ലാസ്സുകള്‍ നടക്കും. 7 ന് രാവിലെ 9 ന് ക്യാമ്പ് കൊടകര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എസ്.സുധ ഉദ്ഘാടനം ചെയ്യും. പ്രസ്‌ക്ലബ് പ്രസിഡണ്ട് ടി.ജി.അജോ അധ്യക്ഷത വഹിക്കും. 10 മുതല്‍ ക്ലാസ് ആരംഭിക്കും. പത്രസമ്മേളനത്തില്‍ ടി.എ.രാജന്‍ബാബു, സദാനന്ദന്‍ കണ്ണന്‍കാട്ടില്‍, വി.സി പ്രഭാകരന്‍, കെ.ആര്‍.രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!