Breaking News

വിശ്രമകേന്ദ്രവും ശലഭോദ്യാനവും ഒരുങ്ങി; സൗന്ദര്യതീരമായി പെരിങ്ങാംകുളം

PerngakullampERINGAKKULAMകൊടകര: കുളവും കാറ്റും പകരുന്ന കുളിര്‍മ്മയും പൂക്കളും ശലഭങ്ങളുമൊരുക്കുന്ന വര്‍ണ്ണക്കാഴ്ചകളുമായി ഇത്തിരി വിശ്രമത്തിന് ദേശീയപാതയോരത്ത് ആശ്വാസകേന്ദ്രമൊരുങ്ങി. കൊടകരയ്ക്കടുത്ത് ദേശീയപാതയോരത്തെ വിസ്തൃതമായ പെരിങ്ങാംകുളത്തിന് ഇതോടെ പുനര്‍ജ്ജന്മമായി. ദേശീയപാത 47ല്‍ കൊടകരയ്ക്കും പേരാമ്പ്രയ്ക്കും ഇടയില്‍ തൃശ്ശൂര്‍ ഭാഗത്തേയ്ക്കുള്ള റോഡരികിലാണ് വിസ്തൃതമായ പെരിങ്ങാംകുളം. വഴിയോരത്ത് വിശ്രമകേന്ദ്രമായതോടെ പകല്‍ച്ചൂടിലും സായാഹ്നങ്ങളിലും ആശ്വാസം തേടി ഒട്ടേറെപ്പേര്‍ ഇവിടെയെത്തുന്നുണ്ട്.

കൊടകര ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് കമ്പനിയുടെ സി.എസ്.ആര്‍. പദ്ധതിയിലുള്‍പ്പെടുത്തിയാണ് വഴിയോര വിശ്രമകേന്ദ്രം ഒരുക്കിയത്. കോട്ടയം ആസ്ഥാനമായുള്ള ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് എന്ന സ്ഥാപനമാണ് കുളത്തിന്റെ സംരക്ഷണവും വിശ്രമകേന്ദ്രത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയത്. പ്രകൃതിസൗഹൃദ പ്രവര്‍ത്തനങ്ങളിലൂടെ കുളത്തിന്റെയും പ്രദേശത്തിന്റെയും പരിസ്ഥിതിക്ക് മാറ്റം വരുത്താതെയായിരുന്നു നിര്‍മ്മാണം.

കാലങ്ങളായി കുളത്തില്‍ അടിഞ്ഞുകൂടിയ പായലും ചെളിയും നീക്കി%2C വശങ്ങള്‍ കെട്ടിസംരക്ഷിച്ചിട്ടുണ്ട്. ഓരങ്ങളില്‍ കൈവരിയും ചുറ്റും നടപ്പാതയും ഇരിപ്പിടങ്ങളും ഒരുക്കി. ചെങ്കല്ലുകൊണ്ട് ഗോപുരങ്ങളും നടപ്പാതയിലും ഇരിപ്പിടങ്ങള്‍ക്കുചുറ്റിലും പുല്ലുകള്‍ വെച്ചുപിടിപ്പിച്ചും കുളത്തിന്റെ ഭിത്തിയില്‍ പൂച്ചെടികള്‍ നട്ടും ആകര്‍ഷകമാക്കിയിരിക്കുകയാണ്. ഇരുവശങ്ങളിലും ശലഭോദ്യാനങ്ങളുമുണ്ട്. വൈകുന്നേരങ്ങളില്‍ സോളാര്‍ സംവിധാനത്തില്‍ വൈദ്യുതിവിളക്കുകളും പ്രവര്‍ത്തിക്കും. സ്വാഭാവിക നീരുറവയുള്ള കുളം വേനലിലും ജലസമൃദ്ധമാണ്. ദേശീയപാതയിലൂടെ പോകുന്ന ദീര്‍ഘദൂരയാത്രക്കാര്‍ക്കും സമീപപ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും ആശ്വാസത്തിന്റെ കുളിര്‍മ്മയേകുകയാണ് പെരിങ്ങാംകുളം.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!