Breaking News

മനക്കുളങ്ങര ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ശുദ്ധജലവിതരണം നടത്തി

മനക്കുളങ്ങര ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ ശുദ്ധജലവിതരണത്തിന്റെ ഉദ്ഘാടനം ലയണ്‍ തോമാച്ചന്‍ എം.ജെ.എഫ്. സെക്കന്റ് വി.ഡി.ജി. നിര്‍വ്വഹിക്കുന്നു.
മനക്കുളങ്ങര ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ ശുദ്ധജലവിതരണത്തിന്റെ ഉദ്ഘാടനം ലയണ്‍ തോമാച്ചന്‍ എം.ജെ.എഫ്. സെക്കന്റ് വി.ഡി.ജി. നിര്‍വ്വഹിക്കുന്നു.

കൊടകര : മനക്കുളങ്ങര ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൊടകര ഗ്രാമപഞ്ചായത്ത് പരിധിയില്‍പെട്ട കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന വാര്‍ഡുകളിലേക്ക് സൗജന്യ ശുദ്ധജല വിതരണം നടത്തി. ശുദ്ധജല വിതരണോദ്ഘാടനം ലയണ്‍ തോമാച്ചന്‍ എം.ജെ.എഫ്. സെക്കന്റ് വി.ഡി.ജി. നിര്‍വ്വഹിച്ചു.

ലയണ്‍ ശശാങ്കന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍, 13-ാം വാര്‍ഡ് മെമ്പര്‍ വിലാസിനി ശശി, 5-ാം വാര്‍ഡ് മെമ്പര്‍ ഷീബ ഹരി, 18-ാം വാര്‍ഡ് മെമ്പര്‍ ഇ.എല്‍. പാപ്പച്ചന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലയണ്‍ ഷോജന്‍ ടി വിതയത്തില്‍ സ്വാഗതവും, ലയണ്‍ വെങ്കിടാചലം നന്ദിയും പറഞ്ഞു. പ്രാരംഭഘട്ടം എന്ന നിലയില്‍ കൊടകര പഞ്ചായത്തിലെ 4, 15 വാര്‍ഡുകളില്‍ ശുദ്ധജലം എത്തിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!