Breaking News

മറ്റത്തൂരില്‍ ഒന്നരകിലോ കഞ്ചാവുമായി ഇത്തുപ്പാടം സ്വദേശി അറസ്റ്റില്‍

Kanchavu1വെള്ളിക്കുങ്ങര: ഒന്നരകിലോ കഞ്ചാവുമായി ബൈക്കില്‍ പോയിരുന്ന യുവാവിനെ വെള്ളിക്കുളങ്ങര പോലിസ് പിടികൂടി. ഇത്തുപ്പാടം ആരോത വീട്ടില്‍ ഫെമിനാണ് 20 പിടിയിലായത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ മൂന്നുമുറിയിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തോഫീസിനു സമീപം എസ്.ഐ. എം.ബി.സിബിന്റെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവുമായി പോയിരുന്ന യുവാവിനെ പിടികൂടിയത്.

സേലത്തുനിന്ന് കൊണ്ടുവരുംവഴിയാണ് ഒരു കിലോ അറുന്നൂറുഗ്രാം കഞ്ചാവ് പോലിസ് പിടിച്ചെടുത്തത്. കഞ്ചാവ്, ചാരായം കേസുകളില്‍ ഫെമിന്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. കഞ്ചാവുകൈവശം വെച്ചതിന് പൊന്‍കുന്നം പോലിസ് സ്‌റ്റേഷനില്‍ കേസുണ്ട്. 16-ാം വയസില്‍ ചാരായം വില്‍പ്പന നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!