പേരാമ്പ്ര : പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളിയിലെ മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി ‘എലെയോസ് 2016’ എന്ന പേരില്‍ ഗ്രെയ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫാ. അരുണ്‍ ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.ഒ. വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.
ഫാ. നൗജിന് വിതയത്തില്‍, ഫാ. ജോര്‍ജ്ജ് തോട്ടാന്‍, ഫാ. ജിന്റോ പെരേപ്പാടന്, ജോണി, ബ്രദര്‍ സാഗര്‍ മോഴിപറമ്പില്‍, മരിയ ജോര്‍ജ്ജ്, റീന തോമാസ് ടീച്ചര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. ഫാ. അരുണ്‍ ചക്കാലയ്ക്കല്‍, ഹെഡ്മാസ്റ്റര് കെ.ഒ. വര്‍ഗ്ഗീസ്, പി.പി. റോയി, ഷെര്‍ളി സെബി, ബിന്ദു ജെന്നി, ജോയ് ഈച്ചരത്ത്, ജെസ്റ്റിന് ജോസ്, കൈക്കാരന്മാരായ കെ.ആര്. ആന്റു, സണ്ണി വടക്കൂട്ട് എന്നിവര്‍ നേതൃത്വം നല്കി.