Breaking News

നെല്ലായി പള്ളിയില്‍ ഊട്ടുതിരുനാള്‍ 27 ന്

കൊടകര : നെല്ലായി സെന്റ്‌മേരീസ് ദേവാലയത്തിലെ ഊട്ടുതിരുനാള്‍ 27 ന് ആഘോഷിക്കും. 24 ന് നടക്കുന്ന തിരുകര്‍മങ്ങള്‍ക്കും വാഹനവെഞ്ചിരിപ്പിനുംഫാ.ജോസ് മഞ്ഞളി കതാര്‍മികത്വം വഹിക്കും. 25 ന് ലത്തീന്‍ ആരാധനക്രമത്തില്‍ നടക്കുന്ന ദിവ്യബലിക്ക് ഫാ.ജിജുജോര്‍ജ് അറയ്ക്കത്തറ കാര്‍മികത്വം വഹിക്കും.

വൈകീട്ട് 7 ന് നാടകം അരങ്ങേറും. 26 ന് നടക്കുന്ന പ്രസുദേന്തി രൂപം എഴുന്നള്ളിച്ചുവക്കല്‍ ചടങ്ങിന് പറപ്പൂക്കര വികാരി ഫാ.ജോണ്‍ കവലക്കാട്ട് കാര്‍മികത്വം വഹിക്കും. തിരുന്നാള്‍ ദിനമായി 27 ന് നടക്കുന്ന തിരുന്നാള്‍ കുര്‍ബാനക്ക്ഫാ.ബെന്നി കരിമാലിക്കല്‍ കാര്‍മികത്വം വഹിക്കും. ഫാ.ജോമി തോട്ട്യാന്‍ സന്ദേശം നല്‍കും. പത്രസമ്മേളനത്തില്‍ ഫാ.ആന്റണി മഞ്ഞളി, എം.ഡി.ജോര്‍ജ്, പോള്‍ കൈപ്പിള്ളിപറമ്പില്‍, ജോണി കുര്യക്കോസ്, പൗലോസ് പുതുശ്ശേരി എന്നിവര്‍ പങ്കെടുത്തു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!