Breaking News

ഭാഗവത സപ്താഹയജ്ഞവും ശ്രീകോവില്‍ സമര്‍പ്പണവും നടത്തി

മറ്റത്തൂർ കുന്നു ത്രിക്കണ്ണ്വപുരം ക്ഷേ ത്രത്തിൽ പുതുക്കിയ ശ്രീ കോവിൽ
മറ്റത്തൂർ കുന്നു ത്രിക്കണ്ണ്വപുരം ക്ഷേ ത്രത്തിൽ പുതുക്കിയ ശ്രീ കോവിൽ

മറ്റത്തൂര്‍ : മറ്റത്തൂര്‍ക്കുന്ന് തൃക്കണ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ചെമ്പോലയില്‍ പൊതിഞ്ഞ ശ്രീകോവില്‍ സമര്‍പ്പണവും ഉദയാസ്തമന പൂജയും നടത്തി. അഴകത്ത് മനക്കല്‍ മാധവന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു.

12-ാം ശ്രീമദ് ഭാഗവത് സപ്താഹയജ്ഞം മെയ് 15 മുതല്‍ 22 വരെ നടക്കും. അവണൂര്‍ ദേവന്‍ നമ്പൂതിരി യജ്ഞാചാര്യനായിരിക്കും. സമാപനദിവസം വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം തൃക്കണ്ണപുരത്തപ്പന്റെ ഉപാസകരുടെ മേളം ഉണ്ടായിരിക്കും.

Related posts

1 Comment

  1. Lathika P Nandipulam

    തൃക്കണ്ണാപുരത്തപ്പാ …..
    ——————————–

    തൃക്കഴലടികളില്‍ കൈ കൂപ്പി നില്‍പ്പു ഞാന്‍
    തൃക്കണ്ണാപുരത്തപ്പാ വാസുദേവാ
    തൃക്കടാക്ഷത്തിനാല്‍ എന്നിലനുഗ്രഹ-
    ഭിക്ഷയേകേണമേ നാരായണാ ….

    പുലരിയില്‍ പൂമാല ചാര്‍ത്തി നില്‍ക്കും
    കമനീയരൂപനാം മുരളീധരാ
    കരുണാര്‍ദ്രമാകുമാ മന്ദഹാസത്താലെന്‍
    അഴലുകള്‍ പോക്കണേ മധുസൂദനാ ….

    ചുറ്റുവിളക്കിന്‍റെ പൊന്‍പ്രഭയില്‍, എങ്ങും
    മുറ്റി നില്‍ക്കും ഭക്തിസാന്ദ്രതയില്‍
    എരിയും ചിരാതിലെ തിരിനാളം പോല്‍
    മമ ഹൃത്തിലുണരട്ടെ മോക്ഷമന്ത്രം ….

    കണ്ണനു വേണ്ടി നിവേദിച്ചതില്‍ നിന്നും
    കൈ നീട്ടി വാങ്ങും പ്രസാദലേശം
    മോഹവലയത്തിലാണ്ടൊരെന്‍ ചിന്തയെ
    വീണ്ടെടുക്കേണമേ ശ്രീവല്ലഭാ ….

    തെളിനീരുമായൊഴുകും പുഴയോരത്ത്
    സ്ഥിതി ചെയ്യും താവകക്ഷേത്രത്തിലെന്‍
    ഹൃദയഭാരങ്ങളിറക്കി ഞാന്‍ നില്‍ക്കുന്നു
    സദയമെന്‍ തേവരേ കാത്തിടേണേ ….

    ലതിക പി നന്ദിപുലം

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!