Breaking News

മനകുളങ്ങരയില്‍ അനുമോദനസദസ്സ് സംഘടിപ്പിച്ചു

KDA Anumodhan Yogam Nadathyമനകുളങ്ങര: മനകുളങ്ങര സാംസ്‌ക്കാരിക സംഘത്തിന്റെയും മനക്കുളങ്ങര ഗ്രാമീണ വായനശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു, സി.ബി.എസ്.ഇ. പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും, വിജയികളെയും അനുമോദിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാനും, ഗ്രന്ഥശാല നേതൃത്വ സമിതി കണ്‍വീനറുമായ ഇ.എല്‍. പാപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ചാലക്കുടി നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ. ബി.ഡി. ദേവസ്സിക്ക് യോഗം അനുമോദനം രേഖപ്പെടുത്തി. യോഗത്തില്‍ അമ്പിളി സോമന്‍, ഇ.എല്‍.പാപ്പച്ചന്‍, ദിനേഷ് പരമേശ്വരന്‍, ജോണ്‍സന്‍ ചോനേടന്‍, ബിജു നാരായണതോട്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!