കനകമല : കനകമല കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമായി 1000 ജൈവ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. തീര്തഥാടന കേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി. ആലപ്പാട്ട് കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബിജു ചുള്ളിക്ക് ആദ്യ തൈ വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങിന് ജോസ് കുയിലാടന്, പീറ്റര്‍ ആന്റണി, തോമസ് മൂക്കനാംപറമ്പില്‍, സജി നെടുനിലത്ത്, വര്‍ഗ്ഗീസ് വെളിയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.